Sports
മിലാന്: മുഹമ്മദ് സലയെ ഒഴിവാക്കി മിലാനില്‍ എത്തിയ അര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂള്‍ എഫ്സിക്കു യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ എവേ ജയം.
നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനെ 88-ാം മിനിറ്റിലെ പെനാല്റ്റിഗോളിലൂടെ ലിവര്‍പൂള്‍ 1-0നു കീഴടക്കി. ലിവര്‍പൂളിനായി സ്ഥിരം പെനാല്‍റ്റി എടുക്കുന്ന സലയുടെ അഭാവത്തില്‍ ഡൊമിനിക് സോബോസ്ലായ് ആയിരുന്നു കിക്കെടുത്തതും ഗോള്‍ നേടിയതും.
സല പരസ്യമായി വിമര്‍ശിച്ചതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കി സ്ലോട്ട് ലിവര്‍പൂളിലെ ഇറക്കിയത്. 2025-26 ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ നാലാം ജയമാണ്. 12 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. ഇത്രയും പോയിന്റുള്ള ഇന്റര്‍ അഞ്ചാം സ്ഥാനത്തുണ്ട്.
കൗണ്ടെ ഹെഡറില്‍ ബാഴ്സ
രണ്ടാം പകുതിയില്‍ രണ്ട് ഹെഡര്‍ ഗോള്‍നേടിയ ജൂള്‍സ് കൗണ്ടെയുടെ മികവില്‍ എഫ്സി ബാഴ്സലോണ 2-1ന് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചു. 21-ാം മിനിറ്റിലെ ഗോളില്‍ ജര്‍മന്‍ ക്ലബ് 1-0ന്റെ ലീഡുമായാണ് ആദ്യപകുതി അവസാനിപ്പിച്ചത്. എന്നാല്‍, 50, 53 മിനിറ്റുകളില്‍ കൗണ്ടെ വലകുലുക്കിയതോടെ ബാഴ്സയ്ക്കു തിരിച്ചുവരവ് ജയം.
കാളിന്റെ ബയേണ്‍, ചെല്‍സി വീണു
കൗമാരക്കാരന് ലെനാര്‍ട്ട് കാള്‍ ഗോള്‍ നേടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ച മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 3-1ന് പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ട്ടിംഗ് സിപിയെ തോല്‍പ്പിച്ചു. 69-ാം മിനിറ്റിലായിരുന്നു കാളിന്റെ ഗോള്‍.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായുള്ള മൂന്നു മത്സരങ്ങളില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് 17 വര്‍ഷവും 291 ദിനവുമുള്ള കാള്‍ നേടി.
ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് എവേ പോരാട്ടത്തില്‍ തോല്‍വി. ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്ത 2-1ന് ചെല്‍സിയെ വീഴ്ത്തി. അതേസമയം, ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ 3-0ന് സ്ലാവിയ പ്രാഗിനെയും അത്ലറ്റിക്കോ മാഡ്രിഡ് 3-2ന് പിഎസ് വി ഐന്തോവനെയും തോല്‍പ്പിച്ചു.
Sports
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂൾ എഫ്സിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇറ്റാലിയൻ ടീമായ ഇന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ഡൊമിനിക്ക് ഷോബോസ്ലായ് ആണ് ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
വിജയത്തോടെ ലിവർപൂളിന് പ്രാഥമിക റൗണ്ടിൽ 12 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ അലക്സാണ്ടര്‍ ഐസക്കിന്റെ കന്നിഗോള്‍ പിറന്ന മത്സരത്തില്‍ ലിവര്‍പൂള്‍ എഫ്സിക്കു ജയം. എവേ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 2-0ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 60-ാം മിനിറ്റിലായിരുന്നു ഐസക്കിന്റെ ഗോള്‍. പ്രീമിയര്‍ ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണ്.
സ്റ്റോപ്പേജ് ടൈമില്‍ കോഡി ഗാക്പോ (90+2) ടീമിന്റെ രണ്ടാം ഗോള്‍ നേടി. 84 മിനിറ്റ് മുതല്‍ ആതിഥേയര്‍ 10 പേരായി ചുരുങ്ങിയിരുന്നു. ഈ സീസണിനു മുമ്പ് ന്യൂകാസില്‍ യുണൈറ്റഡില്‍നിന്ന് 165.6 മില്യണ്‍ ഡോളര്‍ (ഏകദേശം 1484 കോടി രൂപ) ട്രാന്‍സ്ഫറിലായിരുന്നു സ്വീഡിഷ് താരമായ ഐസക്ക് ലിവര്‍പൂളില്‍ എത്തിയത്.
ചെല്‍സി പവര്‍
യൂറോപ്പിലെ പവര്‍ ഹൗസുകളില്‍ ഒന്നാണ് തങ്ങളെന്നു തെളിയിക്കുന്ന പ്രകടനവുമായി ചെല്‍സി എഫ്സി. പ്രീമിയര്‍ ലീഗ് ടേബിള്‍ ടോപ്പേഴ്സായ ആഴ്സണല്‍ എഫ്സിയെ ഹോം മത്സരത്തില്‍ ചെല്‍സി 1-1 സമനിലയില്‍ തളച്ചു; അതും 38-ാം മിനിറ്റ് മുതല്‍ 10 പേരിലേക്കു ചുരുങ്ങിയശേഷം. 48-ാം മിനിറ്റില്‍ ട്രെവോ ചലോബയിലൂടെ ചെല്‍സിയാണ് ആദ്യം മുന്നിലെത്തിയത്. മൈക്കല്‍ മെറിനോ (59) ആഴ്സണലിനെ ഒപ്പമെത്തിച്ചു.
ലീഗില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 30 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി (25), ചെല്‍സി (24), ആസ്റ്റണ്‍ വില്ല (24) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 21 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എട്ടാമതാണ്.
Sports
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.
എർലിംഗ് ഹാലണ്ട്, നിക്കോ ഗോൺസാലസ്, ജെറമി ഡോക്കു എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഹാലണ്ട് 29-ാം മിനിറ്റിലും ഗോൺസാലസ് 45+3ാം മിനിറ്റിലും ഡോക്കു 63-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റാക്ക് സിറ്റിക്കുള്ളത്. 26 പോയിന്റുള്ള ആഴ്സണലാണ് ഒന്നാമതുള്ളത്.
Sports
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളായ ലിവര്‍പൂള്‍ എഫ്സി റിക്കാര്‍ഡ് തുകയ്ക്ക് ജര്‍മന്‍ താരം ഫ്ളോറിയന്‍ വിറ്റ്സിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നു.
വിറ്റ്സിനായി 116 മില്യണ്‍ പൗണ്ട് (1355.52 കോടി രൂപ) മുടക്കാനാണ് ലിവര്‍പൂള്‍ നീക്കം. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണിത്. ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്കുസെനില്നിന്നാണ് വിറ്റ്സിനെ ലിവര്‍പൂള്‍ റാഞ്ചുക.
ട്രാന്‍സ്ഫറിനായി ആദ്യം 100 മില്യണ്‍ പൗണ്ട് ലിവര്‍പൂള്‍ ബയേര്‍ ലെവര്കുസെനു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 116 മില്യണ്‍ പൗണ്ടില്‍ ട്രാന്‍സ്ഫര്‍ നടന്നാല്‍ അത് ബ്രിട്ടീഷ് റിക്കാര്‍ഡാകും.
2023ല്‍ ബ്രൈറ്റണില്‍നിന്ന് മോയിസസ് കൈസെഡോയെ ചെല്‍സി 115 മില്യണ്‍ പൗണ്ട് മുടക്കി സ്വന്തമാക്കിയതാണ് നിലവിലെ റിക്കാര്‍ഡ്. ലിവര്‍പൂളിന്റെ ഇതുവരെയുള്ള റിക്കാര്‍ഡ് ട്രാന്‍സ്ഫര്‍ 2022ല്‍ 85 മില്യണ്‍ പൗണ്ടിന് ഡാര്വിന് നൂനെസിനെ സ്വന്തമാക്കിയതാണ്.